സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

0

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മേയ് 25 നാണ് പ്രിലിമിനറി പരീക്ഷ നടന്നത്.

ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയത്.

ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്കാണ് കുറയ്ക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ നെഗറ്റീവ് മാര്‍ക്ക് സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here