
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുത്തു. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു.
അവാർഡ് പട്ടിക ഇങ്ങനെ:
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ, രചയിതാവ് സി. മീനാക്ഷി.
മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി
മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം
മികച്ച ജനപ്രിയ ചിത്രം: പ്രേമലു
മികച്ച നവാഗത സംവിധായകന്‍: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ)
മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല)
മികച്ച വസ്ത്രാലങ്കാരം: സമീറ സനിഷ് (രേഖാ ചിത്രം, ബൊഗെയ്ൻ വില്ല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്( ബറോസ്)
മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവിയർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം)
മികച്ച കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ:സുഷിൻ ശ്യാം
മികച്ച ഗാനരചയിതാവ്: ഹിരൺദാസ് മുരളി (വേടൻ) (മഞ്ഞുമ്മൽ ബോയ്സ്: വിയർപ്പുതുന്നിയിട്ട കുപ്പായം)
മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ ജോസ്, അമൽ നീരദ്
മികച്ച തിരക്കഥാകൃത്ത്: ചിദംബരം
മികച്ച സ്വഭാവ നടി: ലിജോമോൾ
മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)



