Kerala

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ വിശ്വാസികള്‍

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തില്‍ വിശ്വാസികള്‍ സ്മരിക്കുന്നു. കുരിശില്‍ ഏറിയ യേശുക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം.

ക്രൈസ്തവര്‍ക്ക് ഇത് പ്രത്യാശയുടെ ദിനം. ദേവാലയങ്ങള്‍ എല്ലാം അര്‍ദ്ധരാത്രി മുതല്‍ പ്രാര്‍ത്ഥനാ നിര്‍ഭരം. ശുശ്രൂഷകള്‍, ദിവ്യബലി, പ്രത്യേക കുര്‍ബാനകള്‍ എല്ലാം പുലര്‍ച്ചയോടെ പൂര്‍ത്തിയായി. ഈസ്റ്റര്‍ ആചരണത്തിന് ക്രിസ്മസ് പോലെ പ്രത്യേക തിയതി ഇല്ല. ഭൂരിഭാഗം ക്രൈസ്തവരും ജൂലിയന്‍ കാലണ്ടര്‍ അനുസരിച്ചാണ് ഇപ്പൊള്‍ 50 ദിവസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈസ്റ്റര്‍ മുട്ടക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ സമുദ്ര സ്‌നാനം ചെയ്യുന്നു. തെക്കന്‍ കൊറിയക്കാര്‍ മനോഹരമായ ഈസ്റ്റര്‍ ഗാനങ്ങള്‍ പാടാനായി ഈ ദിനം നീക്കിവെക്കുന്നു. എല്ലാ പ്രേക്ഷകര്‍ക്കും സമാധാനത്തിന്റെയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button