ആലപ്പുഴയില്‍ കോളറ ബാധയുള്ളതായി പുതിയ റിപ്പോര്‍ട്ട്. തലവടി സ്വദേശിയായി 48 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. കോളര റിപ്പോര്‍ട്ട് ചെയ്തതോടെ വിശദമായ പരിശോധനകളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗി ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ്.
വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് കാരണം. ഈ ബാക്ടീരിയ മൂലം മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തിലെ പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.