KeralaNationalNews

വാന്‍ ഹായ് 503’ രക്ഷാപ്രവർത്തനത്തിന് ഇന്ത്യക്ക് ചൈനയുടെ ബിഗ് സല്യൂട്ട്

ജൂൺ 9-ന് കേരള തീരത്ത് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ എംവി വാൻ ഹായ് 503 (MV Wan Hai 503) എന്ന ചരക്ക് കപ്പലിലെ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ചൈന. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 14 പേരും ചൈനീസ് പൗരന്മാരായിരുന്നു. ഇന്ത്യൻ നാവികസേനയുടെയും മുംബൈ കോസ്റ്റ് ഗാർഡിന്റെയും സമയബന്ധിതവും പ്രൊഫഷണലുമായ രക്ഷാപ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്‌സിൽ കുറിച്ചു.

“ജൂൺ 9-ന് കേരളത്തിലെ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായി. കപ്പലിലെ ആകെ 22 ജീവനക്കാരിൽ 14 പേർ ചൈനക്കാരാണ്, അതിൽ 6 പേർ തായ്‌വാനിൽ നിന്നുള്ളവരാണ്. സമയബന്ധിതവും പ്രൊഫഷണൽതുമായ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും ഞങ്ങളുടെ നന്ദി,” യു ജിംഗ് എക്‌സിൽ കുറിച്ചു.

കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ നാലുപേരെ കാണാതാവുകയും, അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 18 പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. കൂടുതൽ തിരച്ചിൽ പ്രവർത്തനങ്ങൾ വിജയകരമാകുമെന്നും പരിക്കേറ്റ ജീവനക്കാർ വേഗത്തിൽ സുഖം പ്രാപിക്കുമെന്നും ചൈന പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button