
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അതിൽ ജീവനക്കാർക്ക് ഒരു അങ്കലാപ്പും വേണ്ട എന്നും അദ്ദേഹം ഉറപ്പു നൽകി. ആലപ്പുഴയിൽ എൻജിഓ യൂണിയന്റെ 62-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഒട്ടനവധി പ്രയാസങ്ങൾ ഉണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
2018 ലെ പ്രളയത്തിന് ശേഷം സർക്കാർ സാമ്പത്തികമായി ഞെരുങ്ങിയപ്പോൾ ജീവനക്കാരോട് സർക്കാർ അഭ്യർത്ഥന നടത്തി. താത്പര്യപൂർവം സാലറി ചലഞ്ച് വിജയിപ്പിക്കുന്നതിന് ഇടപെട്ടു. സർക്കാർ കാര്യങ്ങൾ നിർവഹിക്കുന്നതിന് എല്ലാ ജീവനക്കാരും പങ്കു വഹിച്ചു. മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് മേഖലകളിൽ കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിച്ചു ഇത് ഔദാര്യമല്ല, അർഹതയുള്ളതാണ് എന്നാൽ കിട്ടേണ്ടത് നൽകിയില്ല കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതികളിൽ പോലും കേന്ദ്ര വിഹിതം കിട്ടിയില്ല. വായ്പ എടുക്കാനും കേന്ദ്രം അനുവദിച്ചില്ല. ഇത്രയും പ്രയാസം ഉണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം മുടങ്ങിയില്ല. കോവിഡ് കാലത്ത് പോലും ശമ്പളം മുടങ്ങിയില്ല, ഇടയ്ക്ക് ക്ഷേമ പെൻഷൻ മുടങ്ങി. അത് പരിഹരിച്ചു. മാസം തോറും കൃത്യമായി കൊടുക്കും കുടിശിക മുഴുവൻ ഉടൻ കൊടുത്ത് തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.