മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി: വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോണ്‍ഗ്രസിന് പരിഹസിക്കാന്‍ വരുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജിപിയുമായി സഖ്യത്തിലായ സംഭവത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു വിഡി സതീശന്‍. നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല എന്ന് വിചാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്. ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിനെ കുറിച്ച് പറയുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. മറ്റത്തൂരില്‍ ആരും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. വിമതനായ ആളെ പിന്തുണക്കുകയാണ് ചെയ്തത്. പാര്‍ട്ടിയുമായി ആലോചിക്കാതെ തീരുമാനം എടുത്തതിനാണ് അവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് വിഡി സതീശന്‍ വിശദീകരിച്ചു. ബിജെപിയില്‍ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആ?ഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക ആള് എംവി ഗോവിന്ദന്‍ മാത്രമാണ്. ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. സിപിഐഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടാന്‍ പാടില്ല. മിണ്ടിയാല്‍ വീട്ടില്‍ പൊലീസ് വരുമെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു.


