Blog

മമ്മൂട്ടിയെ പാർട്ടി അടിമയാക്കാൻ നോക്കേണ്ട; സൈബർ ആക്രമണം ഹിംസാത്മക ക്രൂരതയെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിക്കെതിരെ സി.പി.എം സൈബർ ഇടങ്ങളിൽ നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ചെറിയാൻ ഫിലിപ്പ്. സത്യം പറഞ്ഞതിന്റെ പേരിലാണ് മമ്മൂട്ടിക്കെതിരെ സി.പി.എം അണികൾ തിരിഞ്ഞതെന്നും കേരളത്തിന്റെ അഭിമാനമായ നടനെ പാർട്ടി അടിമയാക്കാൻ നോക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ടൗൺഷിപ്പ് നിർമ്മാണം ജനങ്ങളുടെ പൊതുപണം ഉപയോഗിച്ചാണെന്ന മമ്മൂട്ടിയുടെ പ്രസ്താവനയും, സന്ദർശനത്തെ രാഷ്ട്രീയ പ്രചരണമാക്കാൻ ശ്രമിച്ച നേതാക്കളോട് അദ്ദേഹം കാണിച്ച നീരസവുമാണ് സൈബർ ആക്രമണത്തിന് കാരണമെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. 25 വർഷമായി കൈരളി ടിവിയുടെ സാരഥ്യം വഹിക്കുന്ന വ്യക്തിയോടാണ് ഈ ക്രൂരത കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button