ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പുകളില്‍ അന്വേഷണം നടത്തണം: പദ്മകുമാര്‍

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ്‌റ് എ പദ്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പുകളില്‍ അന്വേഷണം നടത്തേണ്ടതാണ്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു വാതില്‍ ശബരിമലയില്‍ സമര്‍പ്പിച്ചിരിക്കുന്നുവെന്നാണ് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം.എന്നാല്‍ അതില്‍ ഒരെണ്ണം സ്‌ട്രോങ്ങ് റൂമില്‍ വെച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. ദേവസ്വത്തെ സംബന്ധിച്ച് ശബരിമലയില്‍ ദക്ഷിണയായി സമര്‍പ്പിച്ചാല്‍ അത് കണക്കില്‍പ്പെടുത്തുകയല്ലാതെ വേറെ ഒന്നും ചെയ്യാറില്ല എ പദ്മകുമാര്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരു കാര്യങ്ങള്‍ക്കും ചുമതലപ്പെടുത്തിയിട്ടില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഒട്ടേറെ ആളുകള്‍ ഓരോ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍നിന്ന് അവര്‍ പണം സമ്പാദിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം.താന്‍ രണ്ട് വര്‍ഷമാണ് ദേവസ്വം പ്രസിഡന്റ്റ് സ്ഥാനത്തിരുന്നത് അതുകൊണ്ട് ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.



