അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലെ പ്രവൃത്തികളുടെ ഭാഗമായാണ് താത്കാലിക ക്രമീകരണം. ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. മംഗളൂരു- കന്യാകുമാരി പരശുറാം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും.
ഞായര്‍ – തിങ്കള്‍ (ജൂലൈ 6,7) ദിവസങ്ങളില്‍ പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂര്‍ ജംഗ്ഷന് – തൃശൂര്‍ പാസഞ്ചര്‍ (56605) ജൂലൈ 19, 28 തീയതികളില്‍ സര്‍വീസ് നടത്തില്ല. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല. ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
ജൂലൈ 26 ന് തിരുവനന്തപുരം സെന്‍ട്രല്‍ – എംജിആര്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696 ) കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കും. ജൂലൈ 29ന് തൃശൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് (16609 ) ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷന് – ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് (12645) ജൂലൈ 19 ന് രാത്രി എട്ട് മണിയക്ക് പുറപ്പെടുന്ന രീതിയില്‍ സര്‍വീസ് ക്രമീകരിച്ചു.
സര്‍വീസുകളിലെ മറ്റ് മാറ്റങ്ങള്‍
ജൂലൈ 8, 9 തീയതികളിലെ താംബരം – നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (20691 ) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
ജൂലൈ 26- നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
ജൂലൈ 25- ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
ജൂലൈ 26- മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ജൂലൈ 9- നാഗര്‍കോവില്‍ – താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20692) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
ജൂലൈ 27- ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) കോട്ടയത്ത് നിന്നും സര്‍വീസ് ആരംഭിക്കും.