ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ദേശവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. എന്‍ഐഎ ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് ഇത്തരം ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രകോപനപരവും വ്യാജവുമായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതിന്റെയും, തീവ്രവാദ സംഘടനകള്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍. ഈ തരത്തിലുള്ള ഉള്ളടക്കം തിരിച്ചറിഞ്ഞ് തല്‍ക്ഷണം അധികൃതരെ അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നിയമപരമായ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുനിന്നും ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവര്‍ക്കും നിയമപ്രകാരം നടപടിയെടുക്കും.