വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

0

ദുരന്ത നിവാരണ നിയമം അനുസരിച്ച് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. വയനാട് ദുരന്ത ബാധിതരുടെ കടം എഴുതിത്തളളുന്നതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരുടെ വായ്പ എഴുതിത്തളളണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് അധികാരം നല്‍കുന്ന ദുരന്ത നിവാരണ നിയമത്തിലെ ചില വ്യവസ്ഥകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here