Blog
ലഡാക്കിന് സംസ്ഥാന പദവി നൽകില്ല, നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി : ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം ലഡാക്ക് വിഷയത്തിൽ ചർച്ച നടത്തുന്ന ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനെയും കേന്ദ്രം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതിയുമായി ഫെബ്രുവരി 4ന് നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണ് ലഡാക്കിലെ നേതാക്കൾ അറിയിച്ചത്.
കേന്ദ്രം മുന്നോട്ടുവച്ച ടെറിട്ടോറിയൽ കൗൺസിൽ എന്ന പുതിയ നിർദ്ദേശം നേതാക്കൾ തള്ളി. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിശ്ചയിക്കുന്ന ടെറിട്ടോറിയൽ കൗൺസിൽ മാതൃകയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് പ്രഹസമാണെന്ന് സംഘടന വ്യക്തമാക്കി.




