Kerala

ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം; കോടതിയെ സമീപിക്കാൻ എൻ‌എസ്‌എസ്

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടപ്പക്കാനുള്ള കേന്ദ്ര സർക്കാർ, തീരുമാനത്തിനെതിരെ, നായർ സർവീസ് സൊസൈറ്റി (എൻ‌എസ്‌എസ്) നിയമപരമായി നേരിടാൻ ഒരുങ്ങുന്നു. ഇത് (NSS against caste Census)രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുമെന്നാണ് എൻ എസ് എസ് ആരോപിക്കുന്നത്.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കാൻ ബി ജെ പി എല്ലാ ശ്രമങ്ങളും നടത്തുന്ന ഈ സമയത്ത്, എൻ‌എസ്‌എസിന്റെ നീക്കം ബിജെപിക്ക് രാഷ്ട്രീയമായി വെല്ലുവിളി സൃഷ്ടിച്ചേക്കാം.

ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിനെതിരെ എൻ‌എസ്‌എസ് ആവർത്തിച്ച് എതിർപ്പുകൾ ഉന്നയിച്ചിട്ടും, കേന്ദ്ര സർക്കാർ, തങ്ങൾ ഉന്നയിച്ച ആശങ്കകൾ നിരന്തരം നിരാകരിക്കുകയും സംഘടനയെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാക്കുകയും ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button