Monday, July 7, 2025

Blog

’30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍..’; പൊലിസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍

സംസ്ഥാന പൊലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ പത്രസമ്മേളനം നടക്കുന്ന ഹാളില്‍ എത്തിയ വ്യക്തി ഡിജിപിയോട് താന്‍ നല്‍കിയ പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിഷയത്തില്‍ നടപടിയെടുക്കാം...

പാചകവാതക വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് 58.50 രൂപ കുറച്ചു

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി. പുതിയ വില...

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സാമ്പിള്‍ രാസപരിശോധന ഫലം വന്നതിനു ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന...

പത്തനംതിട്ട എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് ആലപ്പുഴ ഡിവൈഎസ്പിയുടെ പരാതി

എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡിവൈഎസ്പി. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാറിനെതിരെ ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവാണ് പരാതി നല്‍കിയത്. റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ സ്‌പെഷ്യല്‍...

ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം; മാര്‍ഗരേഖയ്ക്ക് നിര്‍ദേശം

ഇതരസംസ്ഥാന തൊഴിലാളികളായ ഗര്‍ഭിണികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് മാര്‍ഗ്ഗരേഖ ഇറക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ഓഫീസിന്റെ നിര്‍ദ്ദേശം. വീട്ട് പ്രസവങ്ങള്‍ അപകടമെന്നതിനാല്‍ കേരളത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ ഗര്‍ഭിണികളായ...

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്....

ഇറാനില്‍ അമേരിക്ക നടത്തിയത് ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍’; വന്‍ നാശനഷ്ടങ്ങളുണ്ടായെന്ന് പെന്റഗണ്‍

ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതല്‍ വിവരങ്ങല്‍ പുറത്തുവിട്ട് പെന്റഗണ്‍. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന പേരില്‍ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കയുടെ വ്യോമസേന ജനറല്‍ ഡാന്‍...

ഭരണഘടനാ നിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ മുഖ്യമന്ത്രി 24ന് പ്രകാശനം ചെയ്യും

ഭരണഘടനാ നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം ജൂൺ 24 ന് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....