അതിജീവിതയെ അധിക്ഷേപിച്ച കേസ്; നാലാം പ്രതി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ നാലാം പ്രതിയായ KPCC ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച (ഡിസംബര്‍ 5ന് ) പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ഇരയുടെ പേര് വെളിപ്പെടുത്തുന്ന തരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് സന്ദീപ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
ബലാത്സംഗ-ഭ്രൂണഹത്യ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ച് പൊലീസ്. തമിഴ്നാട്ടിലും,പാലക്കാടും,പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നത്. പാലക്കാട് നിന്നും രാഹുല്‍ രക്ഷപെട്ടത് ഒരു സിനിമാതാരത്തിന്റെ കാറിലാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മറ്റന്നാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പത്തനംതിട്ടയില്‍ രാഹുലിനും രണ്ടാം പ്രതി ജോബി ജോസഫിനുമായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്. പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.രാഹുല്‍ ഒളിവില്‍ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് DVR ല്‍ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്.സിസിടിവി DVR എസ്ഐടി കസ്റ്റഡിയിലെടുത്തു.അപ്പാര്‍ട്ട് മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ഡിലിറ്റ് ചെയ്തെന്ന് സംശയത്തില്‍ കെയര്‍ ടേക്കറെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്




