മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ‘മറുവാക്ക്’ എഡിറ്റര്‍ക്കെതിരെ കേസ്

0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ മറുവാക്ക് മാസികയുടെ എഡിറ്റര്‍ അംബികക്കെതിരെ കേസ്.

കോഴിക്കോട് കസബ പോലീസാണ് കേസെടുത്തത്. സമൂഹത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here