Kerala

ചരക്കു കപ്പലിന് തീപിടിച്ച സംഭവം; ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നിർദേശം

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ച സംഭവത്തിൽ ജീവനക്കാരെ രക്ഷപ്പെടുത്താനും അവർക്ക് ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

WANHAI 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ വീണു. കപ്പലിൽ പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായിട്ടുണ്ട്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടിയിരുന്നു. രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പോലീസ് എല്ലാത്തിനും സജ്ജമാണെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. സേനക്ക് നിർദേശം നൽകിയെന്ന് ഡിജിപി അറിയിച്ചു. വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിന് ആണ് തീപിടിച്ചത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button