Kerala
മദ്യലഹരിയില്‍ പൊലീസുകാരന് ഓടിച്ച വാഹനം ഇടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ പൊലീസുകാരന് ഓടിച്ച വാഹനം ഇടിച്ച് അപകടം. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ് ഐ ബിജുമോന് ആണ് മദ്യപിച്ച് അപകടം ഉണ്ടാക്കിയത്. വൈകീട്ട് ഏഴ് മണിയ്ക്കാണ് ഇയാള്‍ കാറുമായി കാഞ്ചിയാര്‍ ടൗണിലേക്ക് എത്തിയത്. അവിടെവെച്ച് രണ്ടു ബൈക്കുകള്‍ക്കും ഒരു കാറിനും നേരെ ഇയാള്‍ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.
വഴിയരികിലുണ്ടായിരുന്ന കാല്‍നടയാത്രക്കാര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ സഞ്ചരിച്ച കാറും തടഞ്ഞുവെച്ചു. പിന്നീട് കട്ടപ്പനയില്‍ നിന്നും പൊലീസ് എത്തിയശേഷമാണ് തടഞ്ഞുവെച്ച ഇയാളെ കാറില്‍ നിന്നും പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അപകടത്തില്‍ പരുക്കേറ്റ കാല്നടയാത്രക്കാരന് കാഞ്ചിയാര്‍ സ്വദേശി സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




