പാക് ഇന്റലിജന്‍സ് വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ എത്തുന്നു; മുന്നറിയിപ്പുമായി സൈന്യം

0

ദില്ലി: പാകിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗം വ്യാജ നമ്പറില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതില്‍ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു.

പാകിസ്ഥാന്റെ ഈ കെണിയില്‍ വീഴരുതെന്നാണ് മുന്നറിയിപ്പ്. 7340921702 എന്ന നമ്പറില്‍ നിന്നും കോള്‍ വന്നാല്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം ചതികളില്‍ വീഴരുതെന്നുമാണ് മുന്നറിയിപ്പ്. പാകിസ്ഥാന്റെ ഇന്റലിജന്‍സ് ആണ് ഈ നമ്പര്‍ ഉപയോഗിക്കുന്നതെന്നും ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് മാധ്യമപ്രവര്‍ത്തകരെയും മറ്റു പൗരന്മാരെയും വിളിക്കുന്നതെന്നും ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് വാര്‍ത്താക്കുറിപ്പിലൂടെ സൈിന്യം അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here