National

ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു : സംഭവം കോയമ്പത്തൂരിൽ

തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന സർക്കാർ ബസിന് തീപിടിച്ചു. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ബസിന് ആണ് ഒറ്റക്കൽമണ്ഡപത്തിൽ വച്ച് തീപിടിച്ചത്. 50 യാത്രക്കാരുമായി ഉക്കടം ബസ് സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക വരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരോട് ഉടൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമനസേന എത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണയ്ക്കാനായത്. സമയോചിതമായി ഇടപെട്ട ഡ്രൈവർ സുരേഷിനെയും കണ്ടക്ടർ കതിരേശനെയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button