ബുംറയോ രോഹിത്തോ, ലോകകപ്പിലെ ‘റിയല്‍’ ഹീറോയാര്? തിരഞ്ഞെടുത്ത് ഗവാസ്‌കര്‍

0

മുംബൈ: വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷം രണ്ടാം ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇപ്പോഴാണ് ഇന്ത്യക്ക് ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചത്. രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് കപ്പടിച്ചത്. തോല്‍വി അറിയാതെയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ആവേശകരമായ ഫൈനലില്‍ നന്നായി വിറച്ച ശേഷമാണ് ഇന്ത്യ കപ്പിലേക്കെത്തിയത്.

ഇന്ത്യക്കായി മികച്ച ക്യാപ്റ്റന്‍സി പുറത്തെടുത്ത് രോഹിത് ശര്‍മ കൈയടി നേടി. ജസ്പ്രീത് ബുംറ മിന്നും ബൗളിങ് പ്രകടനവുമാണ് കാഴ്ചവെച്ചത്. അര്‍ഷ്ദീപ് സിങ് 17 വിക്കറ്റ് വീഴ്ത്തിയെങ്കിലും 15 വിക്കറ്റുമായി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ കൂടുതല്‍ ഇംപാക്ട് സൃഷ്ടിച്ചത് ബുംറയാണ്. അതുകൊണ്ടാണ് ടൂര്‍ണമെന്റിലെ താരമായി മാറിയതും ബുംറയാണ്. എന്നാല്‍ ലോകകപ്പ് നേട്ടത്തില്‍ കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നത് രോഹിത്താണോ ബുംറയാണോ?.

ഇപ്പോഴിതാ തന്റെ ഹീറോയാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ‘ഈ ഇന്ത്യന്‍ ടീം കിരീടത്തിലേക്കെത്തിയ വഴി നോക്കുക. പരിചയമില്ലാത്ത വ്യത്യസ്തമായ പിച്ചിലാണ് ഇന്ത്യ കളിച്ചത്. ജസ്പ്രീത് ബുംറയാണ് പരമ്പരയിലെ താരമായത്. അത് അവന്‍ അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നിലെ നട്ടെല്ലായി മാറിയത് രോഹിത് ശര്‍മയാണ്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here