Business

ബജറ്റ് നിരാശാജനകമെന്ന് ജോണ്‍ ബ്രിട്ടാസ്

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്നും ഇത് നിരാശാജനകമാണെന്നും ജോണ്‍ ബ്രിട്ടാസ് ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണില്‍ പൊടിയിടാന്‍ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ല. അതിവേഗ റെയില്‍വേ പദ്ധതിയടക്കം ഒരു പ്രഖ്യാപനവും നടത്തിയില്ല. ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണില്‍ പൊടിയിടാന്‍ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളപ്പിച്ചു. കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയില്ലാത്ത ബജറ്റ് ആണിത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ഒന്നുമില്ലെന്നും ഇനി ആമയില്‍ മാത്രമാണ് പ്രതീക്ഷയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ബജറ്റ് അവതരണം ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ടുനിന്നു. കേരളത്തിന് അതിവേഗ റെയില്‍ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button