News

വിദേശ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ബജറ്റ്

ദില്ലി: വിദേശ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന് കീഴില്‍ തന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണത്തിലാണഅ ധനമന്ത്രി നിര്ര്‍മ്മല സീതാരാമന്‍ പ്രവാസികള്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര യാത്രികര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദേശ ടൂര്‍ പാക്കേജുകളുടെ ടിസിഎസ് 2% ആയി കുറച്ചു, വിദേശ ടൂര്‍ പ്രോഗ്രാം പാക്കേജുകളിലെ നികുതി കുറയുന്നതോടെ അന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍ കൂടുതല്‍ താങ്ങാനാവുന്നതും ലളിതവുമാകും എന്നതാണ് നേട്ടം.

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കാരണം, നേരത്തെ, ഉയര്‍ന്ന ടിസിഎസ് കിഴിവുകള്‍ കാരണം ഒരു വിദേശത്തേക്കുള്ള ടൂര്‍ ബുക്ക് ചെയ്യുന്നത് പ്രാരംഭ ചെലവില്‍ കുത്തനെ വര്‍ദ്ധനവിന് കാരണമായിരുന്നു. ടിസിഎസ് നിരക്ക് കുറച്ചതോടെ പ്രവാസികള്‍ക്ക് ഇത് ?ഗുണം ചെയ്യും. അന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുമ്പോള്‍ മുന്‍കൂര്‍ നികുതി ഭാരം ഇത് കുറയ്ക്കും.

മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ആശ്വാസമുണ്ട്. വിദേശത്ത് വിദ്യാഭ്യാസ, മെഡിക്കല്‍ ചെലവുകള്‍ക്കുള്ള ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) പ്രകാരമുള്ള ടിസിഎസ് നിരക്ക് 5% ല്‍ നിന്ന് 2% ആയി കുറയ്ക്കും, ഇത് കുടുംബങ്ങള്‍ക്ക് വിദേശത്തേക്ക് പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നു. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം വിദേശ യാത്രയ്ക്ക് 20% വരെ എന്ന മുന്‍കാല ടിസിഎസ് നിരക്ക് വിദേശ യാത്രയുടെ ചെലവ് കൂട്ടിയിരുന്നു. കൂടാതെ എല്‍ ആര്‍ എസിന് കീഴിലുള്ള വിദ്യാഭ്യാസ അല്ലെങ്കില്‍ മെഡിക്കല്‍ പണമടയ്ക്കലുകള്‍ 5% നികുതിക്ക് വിധേയമായിരുന്നു, എന്നാല്‍ പുതിയ നിര്‍ദ്ദേശം ഇത് 2 ശതാമാനമാക്കി കുറയക്കുമെന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button