
കൊല്ലം പരവൂരില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംഭവത്തില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായാണ് മന്ത്രിയെത്തിത്. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങും വഴിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഭരണകക്ഷിയില്‍പ്പെട്ട കൗണ്‍സിലറിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചതെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു. മന്ത്രിയെ ക്ഷണിച്ചു വരുത്തി കരിങ്കൊടി കാണിച്ചെന്നും സിപിഐഎം ആരോപിച്ചു. കരിങ്കൊടി കാണിച്ചവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സ്റ്റേഷന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.