രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.ക്കെതിരെ ബിജെപി പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രതിഷേധക്കാരെ ചിതറിക്കാനായി ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സ്ഥിതി സംഘര്‍ഷാവസ്ഥയായി. സമാധാനപരമായ പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തുകയാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തുകയാണെങ്കില്‍ തടയും. ഔദ്യോഗിക പദവിയുടെ പേരില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല എന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍ വ്യക്തമാക്കി.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് യോഗം ചേരും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍, അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ചര്‍ച്ച ചെയ്യും.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായിരുന്നില്ല.