National

കേരളത്തിൽ വോട്ടുറപ്പിക്കാൻ മോദിയും അമിത് ഷായും എത്തും; പത്രികാ സമർപ്പണത്തിന് ബിജെപി മന്ത്രിമാരും; മൂന്നാം പട്ടിക ഉടൻ

തിരുവനന്തപുരം:  കേരളത്തിൽ ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരും എത്തും.പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തും.ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ പ്രചാരണത്തിനെത്തും.സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും.തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കാസർകോട് ദില്ലി മുഖ്യമന്ത്രി, കണ്ണൂരില്‍ മണിപ്പൂർ മുഖ്യമന്ത്രി എന്നിവരെത്തും.കൊല്ലം കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍ ​ഗോവ മുഖ്യമന്ത്രിയും പങ്കെടുക്കും

ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികൾ ആരെന്ന് അറിയേണ്ടത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button