തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം ബിജെപി -എഐഎഡിഎംകെ സര്‍ക്കാര്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താന്‍ താമസിക്കുന്നത് ഡല്‍ഹിയില്‍ എങ്കിലും ചെവി തമിഴ്‌നാട്ടിലാണ്. അമിത് ഷായ്ക്ക് തന്നെ തോല്‍പിക്കാന്‍ കഴിയില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞത് ശരിയാണെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആണ് സ്റ്റാലിനെ തോല്‍പിക്കാന്‍ പോകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കെ. അണ്ണാമലൈ അടക്കം തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ക്ക് അമിത് ഷാ താക്കീതും നല്‍കി. എഐഎഡിഎംകെ സഖ്യത്തിനെതിരായ നീക്കങ്ങള്‍ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കും എന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ നേതാക്കളെ അറിയിച്ചു. നൈനാര്‍ നാഗേന്ദ്രന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ടുപോകണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.