NationalNewsPolitics

ബീഹാറിൽ വിജയം ഉറപ്പിച്ച് ബി ജെ പി ; 501 കിലോ ലഡ്ഡു ഓർഡർ ചെയ്തു, ആഘോഷം

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ച്, വെള്ളിയാഴ്ച വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി 501 കിലോ ലഡ്ഡു ഓർഡർ ചെയ്തു. വെള്ളിയാഴ്ചയാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്. 1951 ന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായ 66.91 ശതമാനമാണ് സംസ്ഥാനം രേഖപ്പെടുത്തിയത്. എൻ‌ഡി‌എ സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. തുടർന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ ആഘോഷത്തിന് തയാറെടുക്കുന്നത്.

ജനങ്ങൾ എൻഡിഎയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തതിനാൽ വോട്ടെണ്ണൽ ദിവസം എൻഡിഎ ഹോളി, ദസറ, ദീപാവലി, ഈദ് എന്നിവ പോലെ ആഘോഷിക്കുമെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. പട്നയിലെ ഓഫിസിൽ ജനങ്ങൾക്കിടയിൽ പ്രസാദമായി വിതരണം ചെയ്യാൻ 501 കിലോ ലഡ്ഡു ഓർഡർ ചെയ്തിട്ടുണ്ടെന്നും പാർട്ടി നേതാക്കൾ പറയുന്നു. എന്നാൽ, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളഞ്ഞ ആർജെഡി നേതാവ് തേജസ്വി യാദവ്, ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അത്തരം പ്രവചനങ്ങൾ നടത്തിയതെന്ന് ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button