KeralaNews

ഭാരതാംബ ചിത്രവിവാദം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വി സി; ചട്ടവിരുദ്ധമെന്ന് സര്‍ക്കാര്‍

കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഡോ. കെ എസ് അനില്‍ കുമാറിനെതിരായ വൈസ് ചാനസലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ നടപടി. അന്വേഷണ വിധേയമായാണ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ എന്നാണ് പ്രതികരണം.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് നേരത്തെ വൈസ് ചാന്‍സലര്‍ രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടിക്ക് കാരണങ്ങളാണ് വിവാദങ്ങളുടെ തുടക്കം. പ്രതിഷേധത്തിന് പിന്നാലെ പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ ഇതേ സമയം തന്നെ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button