NationalNews

ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഭീകരര്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താൻ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്ക്കര്‍ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരൻ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്‍റെ ദില്ലി യാത്രകള്‍ സ്പെഷ്യൽ സെൽ പരിശോധിക്കുകയാണ്. ഷബീര്‍ പലതവണ ഷെഹീൻ ബാഗിൽ എത്തിയതായുള്ള വിവരം ലഭിച്ചു.

ബംഗ്ലാദേശിൽ നിന്ന് കൂടുതൽ ഭീകരരെ ഷബീർ ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.തമിഴ്നാട്ടിലെ തിരിപ്പൂരിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് എട്ടുരെ ഇന്നലെ ദില്ലി പൊലീസ് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവരാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ പത്ത് ഇടങ്ങളിൽ ഒരാഴ്ച്ച് മുൻപ് പ്രചരിച്ച FREE KASHMIR പോസ്റ്ററിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷമാണ് ഭീകരസംഘത്തിലേക്ക് എത്തിയത്. പാക് ഭീകരസംഘടനയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിലും ചില സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ദില്ലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷമാണ് തമിഴ്നാട്ടിലേക്കും ബംഗാളിലേക്കും എത്തിയത്. തിരുപ്പൂർ പൊലീസിന്‍റെ സഹായത്തോടെയാണ് റെയ്ഡ് നടത്തി ആറ് ബംഗ്ലാദേശി പൗരന്മാരെയും പൊലീസ് അറസ്റ്റ്‌ചെയ്തത്. ഇവർ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായാണ് വിവരം.

ഇവരുടെ സംഘത്തിൽ പെട്ട രണ്ടു പേരെ പശ്ചിമബംഗാളിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ബംഗ്ലാദേശ് സ്വദേശികളായ മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തിരുപ്പൂരിൽ അറസ്റ്റിലായവർ. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇവർ തിരുപ്പൂരിലെ വിവിധ വസ്ത്രനിർമാണ കമ്പനികളിൽ ജോലിചെയ്തുവരികയായിരുന്നു. വ്യാജ ആധാർ കാർഡുകളടക്കം സംഘടിപ്പിച്ചാണ് ഇവർ ജോലിനേടിയതെന്നും താമസസൗകര്യം ഉൾപ്പെടെ തരപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽനിന്ന് എട്ട് മൊബൈൽഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തിയിട്ടുണ്ട്. , സംഘം വിദേശത്തുള്ളവരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പിടികൂടിയത് എന്ന് ദില്ലി പൊലീസ് അറിയിച്ചു. പ്രതികളെ ദില്ലിയിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button