ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും: താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളവെള്ളപ്പൊക്ക സാധ്യതയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ അത്യന്തം ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകള്‍ക്കും മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ നല്കി കഴിഞ്ഞു.
വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റാനും, ഗ്രാമപഞ്ചായത്തുകള്‍ക്ക് അതിനായി അടിയന്തര സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡാം സ്പില്‍വേയുടെ മുന്നില്‍ ആളകള്‍ പുഴയിലിറങ്ങരുത്, അതുവഴി അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും കുളിക്കലോ മത്സ്യബന്ധനമോ അനുവദിക്കില്ല എന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 19, 20 തീയതികളില്‍ അതിതീവ്ര മഴയും, 21 വരെയായി ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.