Kerala
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. വിദഗ്ദ ചികിത്സ നൽകാനാണ് മാറ്റുന്നത്. ശ്വാസതടസത്തെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റുന്നത്.
അനീഷ്- സുറുമി ദമ്പതികളുടെ കുഞ്ഞ് നിലവിൽ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഓക്സിജൻ ലെവൽ താഴുന്നുവെന്നും അണുബാധയുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.