ഉണ്ണി മുകുന്ദൻ- മുൻ മാനേജർ പ്രശ്നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണൻ

0

ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ കുമാർ ഉണ്ണി മുകുന്ദന്റെ പി ആർ മാനേജർ ആയിരുന്നു

വിപിനെതിരെ സിനിമാ സംഘടനകളിൽ നിലവിൽ പരാതികൾ ഒന്നുമില്ല. വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ ആക്രമിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു. മറ്റൊരു നടൻ അഭിനയിച്ച സിനിമയുടെ അവലോകനം പോസ്റ്റ് ചെയ്തതിന്റെ പേരിൽ നടൻ തന്റെ മുഖത്ത് അടിച്ചതായി വിപിൻ കുമാർ തന്റെ പരാതിയിൽ ആരോപിച്ചു.

അതേസമയം, വിപിൻ കുമാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും താരം പരസ്യമായി നിഷേധിച്ചു. വിപിനെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണിയുടെ പക്ഷം. ഉണ്ണിയുടെ ആരോപണങ്ങൾക്ക് പ്രസ്താവനയിലൂടെ വിപിൻകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here