ഓസ്ട്രേലിയയിലെ വെള്ളപൊക്കം; നാല് മരണം, മഴ ശക്തമായി തുടരുന്നു

ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ നാല് പേര് മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ തുടര്‍ന്നുവരുകയാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി കെട്ടിടങ്ങള്‍ നശിക്കുകയും, കന്നുകാലികളടക്കം ഒഴുകിപ്പോകുകയും ചെയ്തു. ഒരാള്‍ കാണാതായി, ഇയാളെ കണ്ടെത്താനായി ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏകദേശം 50,000 പേര് പ്രതിസന്ധിയിലായിരിക്കുകയാണ്, എന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ 100-ലധികം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളില്‍ നിന്ന് മാറി താമസിച്ചിരുന്നവര്‍ സുരക്ഷ ഉറപ്പാക്കപ്പെട്ടതിനു ശേഷം മാത്രമേ തിരികെ പോകാവൂ എന്നതാണ് അധികാരികളുടെ നിര്‍ദേശം. പല പ്രദേശങ്ങളിലും വൈദ്യുതി സേവനം തകരാറിലാണും നിലച്ച നിലയിലുമാണ്.
ന്യൂ സൗത്ത് വെയില്‍സിന്റെയും ഹണ്ടറിലെയും ഉള്‍പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നുവരുകയാണ്. ഈ പ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങള്‍ ഗുരുതരമായ നാശനഷ്ടം അനുഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഇന്ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. നിലവിലെ സാഹചര്യം വളരെ ഗുരുതരവും ഭയങ്കരവുമാണെന്ന് ആന്റണി ആല്‍ബനീസ് പ്രസ്താവിച്ചു.