KeralaNews

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ്

കൊല്ലത്തെ അതുല്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തെക്കുംഭാഗം പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്. അതേസമയം, അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്രൂരപീഡനം നടന്നിരുന്നു. പീഡനത്തിന് ഒടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല. ഭര്‍ത്താവ് പറഞ്ഞത് എല്ലാം കളവ് എന്ന് തെളിഞ്ഞു. മര്‍ദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് പിതാവ് രാജശേഖരന്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button