അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെതിരായ നിയമ പോരാട്ടം ശക്തമാക്കുമെന്ന് പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ഹൈക്കോടതി അനുകൂല ബെഞ്ചില്‍ ഹര്‍ജി കൊടുത്ത് ജോമോന്‍ അനുകൂല വിധി വാങ്ങി എന്ന് കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു, ഇത് ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇക്കാര്യത്തില്‍ കെ എം എബ്രഹാമിനെതിരെ ഹര്‍ജി നല്‍കും.
ഒരു സ്ഥാനത്തിരിക്കുന്ന ആളും ഇങ്ങനെ ഒരു കാര്യം പറയില്ല.മനഃപൂര്‍വ്വം ഹൈക്കോടതി വിധിയെ അട്ടിമറിക്കാനാണ് ശ്രമച്ചിത്. 2018 ലാണ് താന്‍ ഹര്‍ജി കൊടുത്തത്. 7 ജഡ്ജിമാര്‍ കേസില്‍ വാദം കേട്ടിരുന്നു. അധികാരം ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ കെ എം എബ്രഹാം ശ്രമം നടത്തി. മനഃപൂര്‍വ്വം പരാതിക്കാരനെയും കോടതിയെയും അപമാനിക്കാന്‍ ശ്രമിക്കുന്നു. കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേരുകള്‍ നിര്‍ദേശിച്ച് കത്തോലിക്കാ സഭ