
കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്.
കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളുടെ പക്കൽ നിന്നു പൊലീസ് കത്തി കണ്ടെത്തി. അക്രമികൾ ഒരാളെന്നു സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദ് ജനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.