KeralaNews

നിയമസഭാ തിരഞ്ഞെടുപ്പ് ; AICC സ്ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കോൺഗ്രസ്. എഐസിസി സ്ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് എത്തും. മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതിയിൽ ഡോ. സയ്യിദ് നാസർ ഹുസൈൻ, നീരജ് ഡാൻഗി, അഭിഷേക് ദത്ത് എന്നിവരാണ് സ്ക്രീനിങ് കമ്മിറ്റിയിലെ അംഗങ്ങൾ.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഇന്ന് ആരംഭിക്കുന്ന രാപകൽ സമരത്തിൽ പങ്കെടുക്കാൻ നേതാക്കളെല്ലാം തിരുവനന്തപുരത്ത് ഉണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ നേതാക്കളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 16 ന് നേതാക്കൾ ഡൽഹിയിലേക്ക് പോകും. ഈ മാസം 19ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാതി വന്നപ്പോള്‍ തന്നെ പാര്‍ട്ടി രാഹുലിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button