NationalNews

പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എംഎൽഎ അറസ്റ്റിൽ

ജമ്മു കശ്മീരിലെ പഹൽഗാമിലും പുൽവാമയിലും നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് അസമിൽ‌ എംഎൽഎ അറസ്റ്റിൽ. പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയായ അമിനുൾ ഇസ്ലാമണ് അറസ്റ്റിലായത്. എംഎൽഎക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

2019ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും സർക്കാരിന്റെ ഗൂഢാലോചനകളാണെന്നായിരുന്നു അമിനുൾ ഇസ്ലാമിന്റെ പരാമർശം. അമിനുൾ ഇസ്ലാം വിവാദ പരാമർശം നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചതോ‍ടെ അസം പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അമിനുൾ ഇസ്ലാം പരസ്യമായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഭീകരാക്രമണത്തിന് ശേഷം നേരിട്ടോ അല്ലാതെയോ പാകിസ്താനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അമിനുൾ ഇസ്ലാമിന്റെ പ്രസ്താവനയും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചപു. അദേഹം പാകിസ്താനെ പിന്തുണയ്ക്കുന്നതായും, അതിനാൽ കേസ് ഫയൽ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം എ.ഐ.യു.ഡി.എഫ് സർക്കാരിനൊപ്പമാണ് നിൽക്കുന്നതെന്ന് അധ്യക്ഷൻ മൗലാന ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button