Kerala

അസം നാളെ പോളിംഗ് ബൂത്തിലേക്ക്; ഹിമന്തയും ഖർഗെയും തമ്മിൽ വാക്പോര്; പവൻ ഖേരയെ അറസ്റ്റ് ചെയ്തേക്കും; പോരാട്ടം കടുപ്പിച്ച് ബിജെപിയും കോൺഗ്രസും

ഡൽഹി : കേരളത്തോടൊപ്പം നാളെ അസമിലും വോട്ടെടുപ്പ് നടക്കും. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോ​ഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺ​ഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുടെ പ്രസ്താവനയിൽ ബിജെപി പൊലീസിൽ പരാതി നൽകി. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.

ഹിമന്ത രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്ന് കോൺ​ഗ്രസ് തിരിച്ചടിച്ചു. ഹിമന്തയുടെ ഭാര്യക്ക് മൂന്നു പാസ്പോർട്ടുകളുണ്ടെന്നും, വിദേശത്ത് നിരവധി വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും നേരത്തെ ആരോപിച്ചതിന് പിന്നാലെ ഇന്നലെ ദില്ലിയിലെ പവൻ ഖേരയുടെ വീട്ടിൽ അസം പോലീസെത്തി പരിശോധന നടത്തിയിരുന്നു. അപ്പോൾ വീട്ടിലില്ലാതിരുന്ന പവൻ ഖേര ഇന്ന് അസമിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എത്തിയാൽ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button