Cinema

ഷൈനിനെ ചേർത്ത് നിർത്തണം, നമ്മുടെ പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം’: ആസിഫ് അലി

കഴിഞ്ഞ ദിവസമാണ് ഷൈനിന്റെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തിൽ‌ മരണമടഞ്ഞത്. ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ആസിഫ് അലി. ഇപ്പോൾ കുറ്റപ്പെടുത്തലല്ല ആവശ്യമുള്ളതെന്നും ‌ഷൈനിനും കുടുംബത്തിനും പിന്തുണയാണ് വേണ്ടതെന്നും ആസിഫ് അലി പറഞ്ഞു. ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

വളരെ സങ്കടത്തോടെ രാവിലെ കേട്ട വാർത്തയാണ് ഷൈൻ ടോമിന്റെ കുടുംബത്തിനു സംഭവിച്ച അപകടം. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മൾ ചിരിച്ചിട്ടുണ്ട്, ​ദേഷ്യപ്പെട്ടിട്ടുണ്ട്, ഉപദേശിക്കാനും ശ്രമിച്ചിട്ടുണ്ട്. കുറ്റപ്പെടുത്തിയിട്ടുമുണ്ട്. ഇനിയങ്ങോട്ട് നമ്മുടെയെല്ലാവരുടെയും പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമായിരിക്കും. സോഷ്യൽ മീഡിയയുടെ സ്വഭാവം എല്ലാവർക്കും അറിയുന്നതാണല്ലോ. എല്ലാവരുടെ പിന്തുണയും ആ കുടുംബത്തിന് മുന്നോട്ടുപോകാൻ ആവശ്യമാണ്. അവരെ ചേർത്തുപിടിക്കണമെന്നാണ് ആസിഫ് അലിയുടെ വാക്കുകൾ.

കഴിഞ്ഞദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. അപകടത്തിൽ ഷൈൻ ടോമിനും അമ്മയ്ക്കും പരുക്കേറ്റിരുന്നു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാവിലെ 7 മണിയോടെ സേലം- ബെംഗളൂരു ദേശീയപാതയിൽ ധർമപുരിയ്ക്കടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button