Sports

ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യ രണ്ടാം സ്ഥാനത്ത് മുന്നേറുന്നു

ഗുമി: ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. മലയാളി താരമടങ്ങിയ വനിതകളുടെ 4-400 റിലേ ടീം സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു മലയാളി താരമായ ആന്‍സി സോജന്‍ (Ancy Sojan) ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജി സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ അവിനാഷ് സാബ്ലെ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ നേട്ടവമുണ്ട്.

മലയാളി താരം ജിസ്ന മാത്യു ഉള്‍പ്പെട്ട സംഘമാണ് വനിതാ റിലേയില്‍ ഇന്ത്യക്കായി സുവര്‍ണ നേട്ടം ഓടി പിടിച്ചത്. രുപല്‍, രജിത കുഞ്ജ, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 3.34.18 സെക്കന്‍ഡിലാണ് ഇന്ത്യന്‍ വനിതകള്‍ ഫിനിഷ് ചെയ്തത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വനിതാ റിലേ ടീമിന്റെ സ്വര്‍ണ നേട്ടം.

ഇതേ ഇനത്തില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി. ജയ് കുമാര്‍, ധര്‍മവീര്‍ ചൗധരി, മലയാളി താരം മനു ടിഎസ്, വിശാല്‍ ടികെ എന്നിവരടങ്ങിയ ടീമാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 3.03.67 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button