Politics

ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽതിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം; ജമാ അത്തെ അസ്ലാമിയേയും സംഘപരിവാറിനേയും പരിഹസിച്ച് എം സ്വരാജ്

മലപ്പുറം: ജമാ അത്തെ അസ്ലാമിയേയും സംഘപരിവാറിനേയും പരിഹസിച്ച് എം സ്വരാജ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന് ശേഷം വന്ന ചില പ്രതികരണങ്ങള്‍ ആഹ്ലാദിപ്പിക്കുന്നതാണെന്ന് എം സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സകല നിറത്തിലുമുള്ള വര്‍ഗീയ വാദികള്‍ ഒരുമിച്ച് ആക്രമിക്കുന്നതില്‍ അഭിമാനം മാത്രമാണെന്നാണ് എം സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ…..

തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.

LDFന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
വർഗീയവിഷ വിതരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.

RSS ന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ് 😀.

ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു.

LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.

ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം .
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന്
അക്രമിക്കുന്നുവെങ്കിൽ ,
സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ
അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button