മലപ്പുറം: സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് എംഎല്‍എ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയില്‍ വിവാദം ഉയര്‍ന്നു.
സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ പിവി അന്‍വറിന് ഒരു നിര്‍ബന്ധ ബുദ്ധിയും ഇല്ല എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എപി അനില്‍കുമാര്‍ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയില്‍ നിന്നും പിന്മാറാന്‍ അന്‍വര്‍ തയ്യാറായില്ല.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കാര്യം പൂര്‍ണ്ണമായും അന്‍വറിന്റെ വരുതിയില്‍ ആണെന്നു തെളിയിക്കുന്നതായി എപി അനില്‍കുമാറിന്റെ അന്‍വറുമായുള്ള കൂടിക്കാഴ്ച. അന്‍വര്‍ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അന്‍വര്‍ വഴങ്ങിയില്ല. ഇതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിനിര്‍ണയം വഴിമുട്ടുകയായിരുന്നു.
ആരാടന്‍ ഷൗക്കത്തിനുവേണ്ടി മുസ്ലിംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എംഎല്‍എ പികെ ബഷീര്‍ ഷൗക്കത്തിനുവേണ്ടി കോണ്‍ഗ്രസുകാരും ആയി ചര്‍ച്ച നടത്തിയതായാണ് സൂചന. ലീഗ് ഇത്തരത്തില്‍ ഇടപെട്ടതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുണ്ട്. ചുരുക്കത്തില്‍ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.
നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി