Kerala
എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോയ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്നു; പട്ടാപ്പകല്‍ 93 ലക്ഷം രൂപ കവര്‍ന്നു

കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച. ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.




