Kerala

രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം; ആരിഫ് മുഹമ്മദ് ഖാൻറെ യാത്രയയപ്പ് മാറ്റിവെച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നു വരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് മാറ്റിവെക്കാൻ തീരുമാനിച്ചത്. ഡിസംബർ 29 ന് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ കേരള ഗവർണർ രാജേന്ദ്ര ആർലേകർ ജനുവരി രണ്ടിന് ചുമതലയേൽക്കും. പുതുവത്സര ദിനത്തിൽ അദ്ദേഹം കേരളത്തിലെത്തും. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും.

ബിഹാർ ഗവർണർ പദവിയിൽ നിന്നാണ് 70 കാരനായ ആർലേകർ കേരളത്തിന്റെ ഗവർണറായെത്തുന്നത്. ഗോവയിൽ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ തിളങ്ങിയിരുന്നു. ഗോവ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷൻ ചെയർമാൻ, ബിജെപി ഗോവ യൂനിറ്റിന്റെ ജനറൽ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button