നിയുക്ത കൗണ്‍സിലര്‍മാര്‍ രാഹുല്‍ മാങ്കൂട്ടത്തെ കണ്ട സംഭവം; പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭയിലെ നിയുക്ത കൗണ്‍സിലര്‍മാര്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ കണ്ടതിനെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. നഗരസഭയിലെ മൂന്ന് നിയുക്ത കൗണ്‍സിലര്‍മാരാണ് എംഎല്‍എയുടെ ഓഫീസിലെത്തി രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടത്. ഇത് പാര്‍ട്ടി വിലക്ക് ലംഘിച്ചതാണെന്ന നിലപാടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്.
എന്നാല്‍ എംഎല്‍എ എന്ന ഔദ്യോഗിക നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തെ കണ്ടതെന്നും, പാര്‍ട്ടി നടപടിയെടുത്ത ഒരാളെ കാണുന്നതില്‍ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗണ്‍സിലര്‍മാരുടെ പ്രതികരണം. വിഷയത്തില്‍ വ്യക്തതയില്ലായ്മയാണ് പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥതയ്ക്ക് ഇടയാക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.
ഇതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച മുന്നേറ്റത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി. ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കും തന്നെ ചെയ്യും. എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണും തന്നെ ചെയ്യും എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.



