ലഹരി വിരുദ്ധ സദസ്സും സൗജന്യ നേത്ര പരിശോധനയും നടത്തി

മംഗലപുരം. കലാ നികേതന്‍ സാംസ്‌കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡന്‍സ് അസോസിയേഷന്റെയും തിരുന്നല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും, പരിശോധനയില്‍ തിമിരം കണ്ടെത്തിയ അറുപത്തി മൂന്ന് രോഗികളെ തിരുന്നല്‍വേലി അരവിന്ദ് കണ്ണാശുപത്രിയില്‍ കൊണ്ട് പോകുകയും ചെയ്തു. ക്യാമ്പില്‍ നൂറുകണക്കിന് ആളുകള്‍ പരിശോധനക്ക് വിധേയരായി.
ക്യാമ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് ബി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ലഹരി വിരുദ്ധ സദസ്സിന്റെ ഉദ്ഘാടനം മംഗലാപുരം എസ്. എച്ച് .ഒ ആശിഷ് എസ്. വി നിര്‍വഹിച്ചു. യോഗത്തിന് കലാ നികേതന്‍, കെ.പി.ആര്‍.എ ചെയര്‍മാന്‍ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു, പ്രസ്തുത യോഗത്തില്‍ ചലച്ചിത്ര താരം സജി സബാനയെ ആദരിച്ചു.പഞ്ചായത്ത് അംഗങ്ങളായ ബി.സി അജയരാജ്, ശ്രീചന്ദ്.എസ്, ജയ.എസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ എ.എസ്, കലാ നികേതന്‍ – കെ.പി.ആര്‍.എ ഭാരവാഹികളായ സഞ്ജു മുരുക്കുംപുഴ, സരിന്‍, ഹുസൈന്‍, പി.സി. മുനീര്‍,നാസര്‍.എ, ബിനു എം.എസ്, റ്റി.നാസര്‍,ഷാനി. എസ്, കല്ലൂര്‍ നാസര്‍,ഷമീര്‍ എസ്.കെ.പി, റാഫി, നിസാം കടവിളാകം, അസീം ജാവ, ഇസഹാക്ക് മൈവള്ളി, സജീബ്.എസ്, അരവിന്ദ് അശോക്, ഗോകുല്‍ ഗോപന്‍,അരുണ്‍,തോന്നയ്ക്കല്‍ നസീര്‍ ,ആബിദ്,ജാഫര്‍ വരിക്ക്മുക്ക്, ഷംനാദ് എന്നിവര്‍ പ്രസംഗിച്ചു.