മരണമാസ്സ് കൊച്ചിയിൽ, ബേസിലിന്റെ നായിക അനിഷ്മ

0

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്സ് എന്ന ചിത്രത്തിൽ അനിഷ്മ അനിൽകുമാർ നായിക. ആന്റണി വർഗീസ് നായകനായ പൂവൻ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് അനിഷ്മ . നസ്ലിനെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റിലീസിന് ഒരുങ്ങുന്ന ഐ ആം കാതലൻ എന്ന ചിത്രത്തിലും അനിഷ്മ ആണ് നായിക.

പൂർണമായും ഡാർക്ക് ഹ്യൂമർ ഗണത്തിൽപ്പെടുന്ന ചിത്രം ടൊവിനോ തോമസിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. ബാബു ആന്റണി ,ആരേഷ് കൃഷ്ണ, സിജു സണ്ണി. രാജേഷ് മാധവൻ ,പുലിയാനം പൗലോസ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

രോമാഞ്ചം സിനിമയിലൂടെ ശ്രദ്ധേയനായ സിജു സണ്ണി ആണ് ചിത്രത്തിന് കഥ എഴുതുന്നത്. തിരക്കഥ – സിജു സണ്ണി ,ശിവപ്രസാദ്, ഛായാഗ്രഹണം – നീരജ് രവി, എഡിറ്റിംഗ് ചമൻ ചാക്കോ, ഗാനങ്ങൾ – മുരളി , സംഗീതം – ജെയ് ഉണ്ണിത്താൻ.പ്രൊഡക്ഷൻ കൺട്രോളർ – എൽദോ സെൽസരാജ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസോസി യേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്. തൻസീർ സലാം, റാഫേൽ പൊഴലിപ്പറമ്പിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.ജൂലായ് 20ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. പി.ആർ. ഒ വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here